< Back
Kerala
കൊടകര കുഴൽപ്പണകേസ്:  തൃശൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ഒരു ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു‍
Kerala

കൊടകര കുഴൽപ്പണകേസ്: തൃശൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ഒരു ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു‍

Web Desk
|
30 May 2021 5:16 PM IST

കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചിലതർക്കങ്ങളുണ്ടായിരുന്നു.

കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് തൃശൂർ തൃത്തല്ലൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. തൃത്തല്ലൂർ ആശുപത്രിയിൽ വാക്സിനെടുക്കുന്നതിനിടെയാണ് സംഭവം.സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റു. ഹിരണിനാണ് കുത്തേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനാണ് കുത്തേറ്റത്.

കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചിലതർക്കങ്ങളുണ്ടായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞായിരുന്നു തർക്കം. കുഴൽപ്പണ കേസിൽ വാടാനപ്പള്ളി സ്വദേശിയായ ജില്ലാ ട്രഷറർക്കും പഞ്ചായത്ത് മെമ്പർക്ക് പങ്കുണ്ടെന്ന രീതിയിൽ ചില സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

അതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്കും അതുവഴി ഒരാൾക്ക് കുത്തേൽക്കുന്ന നിലയിലേക്കും എത്തിയത്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പാർട്ടിയിലെ അടിത്തട്ടിലുള്ള പ്രവർത്തകർക്ക് ഇടയിലും വിഭാഗീയത രൂക്ഷമായത് ബിജെപി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.


Similar Posts