< Back
Kerala
തിരുമേനിമാരുമായി ഞാനും നല്ല ബന്ധത്തിലാണ് സർ;  നിയമസഭയില്‍ വി.ശിവൻകുട്ടിയും മോൻസ് ജോസഫും തമ്മിൽ തർക്കം

മന്ത്രി വി.ശിവന്‍കുട്ടി,മോന്‍സ് ജോസഫ് എംഎല്‍എ | Photo| SabhaTv

Kerala

'തിരുമേനിമാരുമായി ഞാനും നല്ല ബന്ധത്തിലാണ് സർ'; നിയമസഭയില്‍ വി.ശിവൻകുട്ടിയും മോൻസ് ജോസഫും തമ്മിൽ തർക്കം

Web Desk
|
29 Sept 2025 1:48 PM IST

ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്‍സ് ജോസഫ്

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തെ ചൊല്ലി നിയമസഭയിൽ തർക്കം . ഭിന്നശേഷി സംവരണത്തിന്റെ പേരിൽ പേരിൽ സർക്കാർ നിയമനങ്ങൾ തടയുന്നു എന്നാരോപിച്ച് മോൻസ് ജോസഫ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനിടെയാണ് തർക്കമുണ്ടായത്.

ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.

ക്രിസ്ത്യാനികൾ ശിവൻകുട്ടിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.തിരുമേനിമാരുമായി മോന്‍സ് ജോസഫിന് മാത്രമല്ല, എനിക്കും നല്ല ബന്ധമാണുള്ളതെന്ന് ശിവന്‍കുട്ടി പറഞ്ഞു. മോൻസ് ജോസഫിനെ വിമർശിച്ച് സ്പീക്കർ എ.എൻ ഷംസീറും രംഗത്തുവന്നു.


Similar Posts