< Back
Kerala

Kerala
മദ്യപാനത്തിനിടെ തർക്കം: പത്തനംതിട്ട റാന്നിയിൽ ഒരാൾ കുത്തേറ്റു മരിച്ചു
|26 Dec 2021 9:39 PM IST
കുത്തേറ്റ കുറുമ്പൻമൂഴി സ്വദേശി ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും സുഹൃത്തായ സാബുവാണ് രണ്ടുപേരെയും കുത്തിയത്.
പത്തനംതിട്ട റാന്നിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. കുരുമ്പൻ മൂഴി സ്വദേശി ജോളിയാണ് മരിച്ചത്. കുത്തേറ്റ കുറുമ്പൻമൂഴി സ്വദേശി ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും സുഹൃത്തായ സാബുവാണ് രണ്ടുപേരെയും കുത്തിയത്. രാത്രി 8.30 ഓടെ കുരുമ്പൻമൂഴി ക്രോസ്‌വേക്ക് സമീപമാണ് സംഭവം നടന്നത്. ഒളിവിൽ പോയ സാബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.