< Back
Kerala

Kerala
ചില്ലറയെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു
|2 May 2024 6:16 PM IST
തൃശൂർ - ഇരിങ്ങാലകുട റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലാണ് സംഭവം
തൃശൂർ: കണ്ടക്ടറുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ ആണ് മരിച്ചത്. തൃശൂർ - ഇരിങ്ങാലകുട റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലാണ് സംഭവം. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടർ ഊരകം സ്വദേശി രതീഷ് പവിത്രനെ ക്രൂരമായി മർദിക്കുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തു.
റോഡിൽ വീണ ഇയാളെ കണ്ടക്ടർ വീണ്ടും മർദിച്ചതായി നാട്ടുകാർ പറഞ്ഞു. പവിത്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചുത്. നാട്ടുകാർ ബസ് തടഞ്ഞ് നിർത്തി പൊലീസിൽ ഏൽപ്പിച്ചു. രതീഷിനെതിരെ കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കും. ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.