< Back
Kerala
തൃശൂർ സിപിഐയിലെ ഭിന്നത; ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി സി.സി മുകുന്ദൻ
Kerala

തൃശൂർ സിപിഐയിലെ ഭിന്നത; ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി സി.സി മുകുന്ദൻ

Web Desk
|
16 July 2025 11:05 AM IST

പാർട്ടിയിൽ വിശ്വാസമർപ്പിക്കുന്നുവെന്നും മുകുന്ദൻ പറഞ്ഞു

തൃശൂർ: തൃശൂർ സിപിഐയിലെ ഭിന്നതയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി സി.സി മുകുന്ദൻ. പാർട്ടി പറയുന്നത് പോലെ പ്രവർത്തിക്കുമെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുവെന്നും മുകുന്ദൻ വ്യക്തമാക്കി.

തന്റെ പിഎ ലെറ്റർപാഡ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിലെ തുടർനടപടി പാർട്ടി പറയുന്നത് പോലെ ആയിരിക്കുമെന്നും പാർട്ടിയിൽ വിശ്വാസമർപ്പിക്കുന്നുവെന്നും മുകുന്ദൻ പറഞ്ഞു.

watch video:

Similar Posts