< Back
Kerala
സങ്കടകരമായ സാഹചര്യം; കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ
Kerala

'സങ്കടകരമായ സാഹചര്യം'; കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

Web Desk
|
13 Sept 2022 6:37 AM IST

ഇപ്പോഴും ഭീഷണി ഉണ്ടെന്നും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും മധുവിന്റെ കുടുംബം ഗവർണറെ അറിയിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചിണ്ടക്കയിൽ താമസിക്കുന്ന മധുവിന്റെ അമ്മയെയും, സഹോദരിയെയുമാണ് ഗവർണർ ഇന്നലെ കണ്ടത്.

തങ്ങൾക്ക് ഇപ്പോഴും ഭീഷണി ഉണ്ടെന്നും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും മധുവിന്റെ കുടുംബം ഗവർണറെ അറിയിച്ചു. സ്‌പെഷ്യൽ പബ്ലിപ്രോസിക്യൂട്ടർ രാജേഷ് എം മാനോന് ശബളം അനുവദിക്കാൻ ഇടപെടണമെന്നും ഗവർണറോട് മധുവിന്റെ കുടുംബം ആവശ്യപെട്ടു. വിശദമായ നിവേദനം സമർപ്പിക്കാൻ മധുവിന്റെ കുടുംബത്തോട് ഗവർണർ നിർദേശം നൽകി.


Similar Posts