< Back
Kerala
ഡി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ ജില്ലാ തലത്തില്‍ സമിതി; സമവായ ഫോർമുലയുമായി നേതൃത്വം
Kerala

ഡി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ ജില്ലാ തലത്തില്‍ സമിതി; സമവായ ഫോർമുലയുമായി നേതൃത്വം

Web Desk
|
3 Sept 2021 6:44 AM IST

ഒരു മാസത്തിനുളളില്‍ കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാനും തീരുമാനമുണ്ട്

കെ.പി.സി.സി- ഡി.സി.സി പുനസ്സംഘടനക്ക് സമവായ ഫോർമുലയുമായി നേതൃത്വം. ഡി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും. മുന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ അടക്കമുളളവര്‍ സമിതിയില്‍ അംഗങ്ങളാകും. ഇവര്‍ സമര്‍പ്പിക്കുന്ന പട്ടിക കെ.പി.സി.സി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതാകും പുതിയ ഡി.സി.സി ഭാരവാഹി പട്ടിക.

ഒരു മാസത്തിനുളളില്‍ കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാനും തീരുമാനമുണ്ട്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ. സുധാകരനും വി.ഡി സതീശനും ചർച്ച നടത്തും. ഇരുവരെയും വിശ്വാസത്തിലെടുത്ത് വേണം രണ്ടാം ഘട്ട അഴിച്ചുപണിയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍റ് നല്‍കിയിട്ടുള്ളത്.

രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായ ഫോര്‍മുലയ്ക്ക് ഏകദേശ രൂപമായത്. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എ.വി ഗോപിനാഥുമായി കെ.സുധാകരന്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത കെ. ശിവദാസന്‍ നായര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

Similar Posts