< Back
Kerala
കണ്ണൂർ എഡിഎമ്മിനെതിരെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Kerala

കണ്ണൂർ എഡിഎമ്മിനെതിരെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Web Desk
|
14 Oct 2024 11:56 PM IST

ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയാണ് പി.പി ദിവ്യയുടെ നാടകീയ നീക്കം

കണ്ണൂർ: അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെതിരെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചാണ് ആരോപണം.

ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയാണ് ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നാണ് ആരോപണം.

ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു.

Related Tags :
Similar Posts