< Back
Kerala
V Sivankutty troll pt usha with pu chithra post
Kerala

കായിക വകുപ്പ് പരീക്ഷ നടത്തേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; കായിക വിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത

Web Desk
|
8 March 2023 1:44 PM IST

സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികളും കായിക പരിശീലനത്തിൽ ഏർപ്പെടണമെന്ന് നിർദേശിക്കുന്നതാണ് കായിക വിദ്യാഭ്യാസനയം

തിരുവനന്തപുരം: കായിക വിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. നയത്തിന്റെ ഭാഗമായി കായിക വകുപ്പ് പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി എതിർപ്പ് ഉന്നയിച്ചു. പരീക്ഷ നടത്തിപ്പ് കായിക വകുപ്പിന്റെ ചുമതല അല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതോടെ കൂടുതൽ ചർച്ച നടത്താനായി നയം അംഗീകരിക്കൽ മാറ്റിവെച്ചു.

സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികളും കായിക പരിശീലനത്തിൽ ഏർപ്പെടണമെന്ന് നിർദേശിക്കുന്നതാണ് കായിക വിദ്യാഭ്യാസനയം. ഇതിൽ കായിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരീക്ഷ നടത്താനും കായിക വകുപ്പിന് അനുമതി നൽകിയിരുന്നു. ഇതാണ് ഭിന്നതക്ക് കാരണമായത്.



Similar Posts