< Back
Kerala
Diya
Kerala

ഭർത്താവ് പൂവാലന്മാരെ പോലെ പെരുമാറിയെന്ന ആരോപണം; പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് ജീവനക്കാര്‍ ആരോപണമുന്നയിച്ചതെന്ന് ദിയ കൃഷ്ണ

Web Desk
|
12 Jun 2025 12:57 PM IST

സ്ഥാപനത്തിന്‍റെ ഓഡിറ്റിങ്ങിനെ ഭയക്കുന്നില്ല

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കവടിയാറിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത് . ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുന്നോടിയായാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ കൃഷ്ണ പറഞ്ഞു. പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് തന്‍റെ ഭർത്താവിനെതിരെ ജീവനക്കാർ ആരോപണം ഉന്നയിക്കുന്നതെന്നും ദിയ വ്യക്തമാക്കി. തൻ്റെ അച്ഛനെതിരെയും ഇത്തരത്തിൽ പറഞ്ഞേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥാപനത്തിന്‍റെ ഓഡിറ്റിങ്ങിനെ ഭയക്കുന്നില്ല .വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി. ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ പെരുമാറി എന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം.

''രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പാക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും. പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്'' എന്നാണ് യുവതി പറഞ്ഞത്.



Related Tags :
Similar Posts