< Back
Kerala
ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനെ വിമർശിക്കരുത്; കൊടിയേരി ബാലകൃഷ്ണൻ
Kerala

ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനെ വിമർശിക്കരുത്; കൊടിയേരി ബാലകൃഷ്ണൻ

Web Desk
|
1 Jan 2022 10:18 PM IST

അതേ സമയം സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പൊലീസിനെതിരെ വിമർശനമുന്നയിച്ചത് വാർത്തയായിരുന്നു

ഒറ്റപ്പെട്ട സംഭവങ്ങളിൽ പൊലീസിനെ വിമർശിക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. കൊല്ലം ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേരളത്തിലെ പൊലീസ് മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നും കൊല്ലം സിപിഎം സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പൊലീസിനെതിരെ വിമർശനമുന്നയിച്ചത് വാർത്തയായിരുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പൊലീസ് പ്രവർത്തിക്കുന്നതെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു. പൊലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാർട്ടി ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവർത്തിക്കുന്നുവെന്നും വിമർശനമുണ്ടായി. നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജില്ലയിൽ നിന്നുള്ളത്. ഇവർ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി ഒരു പക്ഷം പിടിച്ചു പ്രവർത്തിക്കുന്നുവെന്നും വിമർശനമുയർന്നു.

Similar Posts