< Back
Kerala
തൃശൂർ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്
Kerala

തൃശൂർ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്

Web Desk
|
12 Aug 2025 12:27 PM IST

തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്

കൊല്ലം: സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്. തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്.

ഇരവിപുരം മണ്ഡലത്തിലെ 64ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിലാണ് ഇരുവർക്കും വോട്ടുള്ളത്. സുഭാഷിന്റെ ഇരവിപുരത്തെ മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. വോട്ടർപട്ടികയിൽ 1114,1116 എന്നീ ക്രമനമ്പറുകളിലാണ് ഇരുവരുടെയും പേരുള്ളത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും പേര് തൃശൂർ വോട്ടർപട്ടികയിൽ ചേർത്തത്. തൃശൂരിൽ രണ്ടുപേരും വോട്ട് ചെയ്തുവെന്ന കാര്യം വ്യക്തമാണ്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

സുഭാഷ് ഗോപി തൃശൂരിൽ കൊടുത്തത് അച്ഛന്റെ പേരാണ്. എന്നാൽ കൊല്ലത്ത് നൽകിയത് അമ്മയുടെ പേരാണ്.

Similar Posts