< Back
Kerala

Kerala
ഓമശ്ശേരിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ
|28 Feb 2025 8:44 PM IST
ദന്ത ഡോക്ടറായ പാലക്കാട് കരിമ്പ കളിയോട് കണ്ണൻ കുളങ്ങര വിഷ്ണുരാജാണ് പിടിയിലായത്.
ഓമശ്ശേരി: ഓമശ്ശേരിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. ദന്ത ഡോക്ടറായ പാലക്കാട് കരിമ്പ കളിയോട് കണ്ണൻ കുളങ്ങര വിഷ്ണുരാജാണ് പിടിയിലായത്.
ഇയാൾ താമസിക്കുന്ന കൊടുവള്ളി ഓമശ്ശേരിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കരുവൻ പൊയിലിൽ ഇനായത്ത് ദാന്താശുപത്രി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു.