< Back
Kerala

Kerala
കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദിച്ച സംഭവം; സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റിൽ
|27 July 2021 4:13 PM IST
കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദനമേറ്റത്.
കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സി.പി.എം പ്രവർത്തകൻ വിശാഖ് വിജയിനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.എം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ ഒളിവിലാണ്. പ്രതികളെ പിടികൂടാത്തതിൽ വന്‍ പ്രതിഷേധം ഉയർന്നിരുന്നു.
കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്രബോസിനാണ് കഴിഞ്ഞ 24ന് മർദ്ദനമേറ്റത്. ബാക്കി വന്ന പത്തു യൂണിറ്റ് വാക്‌സിന്‍ വിതരണവുമായി വന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.