Kerala

Kerala
കളമശ്ശേരിയിൽ ഡോക്ടർക്ക് മർദനം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
|16 May 2023 10:52 AM IST
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ കേസുകളിൽ പ്രതിയാണ് വട്ടക്കുന്ന് സ്വദേശിയായ ഡോയൽ
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദിച്ച കേസിൽ പ്രതി ഡോയലിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ചികിത്സക്കെത്തിയ ഇയാൾ മദ്യലഹരിയിൽ ഡോക്ടറെ മർദിച്ചതായാണ് കേസ്.
പത്തനംതിട്ട സ്വദേശി ഡോ. ഇർഫാനാണ് മർദനമേറ്റത്. വട്ടക്കുന്ന് സ്വദേശിയായ ഡോയൽ മുമ്പും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ കേസുകളിൽ പ്രതിയാണ്.
മദ്യത്തിന് അടിമപ്പെട്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണ് ഡോയലെന്നും പൊലീസ് പറയുന്നു. മദ്യപിച്ച് ബൈക്കോടിച്ചതിന് പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റതിന് ചികിത്സ തേടാനാണ് രാത്രി പത്തുമണിയോടെ കളമശേരി മെഡിക്കൽകോളജിൽ എത്തിയത്. രാത്രി 12 മണിയോടെയാണ് ഡോയൽ വനിതാഡോക്ടർമാരെയടക്കം ചീത്തവിളിക്കുകയും അക്രമം നടത്തുകയും ചെയ്തത്.