< Back
Kerala

Kerala
തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് രോഗിയുടെ മർദനം; ജീവനക്കാരെയും കയ്യേറ്റം ചെയ്തു
|17 Jan 2024 12:35 PM IST
അടിപിടിയിൽ പരിക്കേറ്റാണ് യുവാവ് ചികിത്സക്കെത്തിയത്
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കല്‍ കോളേജിൽ ഡോക്ടർക്ക് മർദനം. ലഹരി ഉപയോഗിച്ചയാൾ ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു. അടിപിടിയിൽ പരിക്കേറ്റാണ് യുവാവ് ചികിത്സക്കെത്തിയത്.
അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച് ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി. ജീവനക്കാരന്റെ ഇടപെടലിലൂടെ ഡോകടറെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ആണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.