< Back
Kerala
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല: ഇന്ന് മുതൽ  അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കുമെന്ന് സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ
Kerala

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല: ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കുമെന്ന് സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ

Web Desk
|
16 Feb 2026 6:44 AM IST

ഫെബ്രുവരി 19 മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നടന്ന സമരം ഫെബ്രുവരി രണ്ടിന് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് ഡോക്ടർമാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം ശക്തമാക്കാൻ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചത്.

ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപന ബഹിഷ്കരണവും ആരംഭിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും ധർണ സംഘടിപ്പിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്തപക്ഷം ഫെബ്രുവരി 19 മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധം ബാധിക്കില്ല.


Similar Posts