< Back
Kerala
Kerala
സെക്രട്ടേറിയറ്റിന് മുന്നിൽ ഡോക്ടര്‍മാരുടെ പ്രതീകാത്മക ക്രിസ്മസ് ആഘോഷം
|25 Dec 2021 12:24 PM IST
സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിൽപ്പ് സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു
സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിൽപ്പ് സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തെരുവിൽ പ്രതീകാത്മക ക്രിസ്മസ് ആഘോഷം നടത്തിയായിരുന്നു ഡോക്ടര്‍മാരുടെ ഇന്നത്തെ പ്രതിഷേധം. ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അടുത്ത മാസം നാല് മുതൽ ജോലി ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് കടക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.