< Back
Kerala
ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം; നാളെ മെഡിക്കല്‍ കോളജ് ഡേക്ടര്‍മാര്‍ പ്രതിഷേധധര്‍ണ നടത്തും
Kerala

ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം; നാളെ മെഡിക്കല്‍ കോളജ് ഡേക്ടര്‍മാര്‍ പ്രതിഷേധധര്‍ണ നടത്തും

Web Desk
|
30 Jun 2025 4:19 PM IST

ആരോഗ്യമേഖല സംവിധാനത്തിന്റെ പ്രശ്‌നത്തിന് ഡോക്ടര്‍മാരെ പഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധധര്‍ണ

തിരുവനന്തപുരം: നാളെ ഡോക്ടേഴ്‌സ് ദിനത്തില്‍ പ്രതിഷേധിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. ആരോഗ്യമേഖല സംവിധാനത്തിന്റെ പ്രശ്‌നത്തിന് ഡോക്ടര്‍മാരെ പഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധധര്‍ണ നടത്തും.

ആനുകൂല്യങ്ങളില്‍ കാലാനുസൃത മാറ്റം വേണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു. ഡോക്ടര്‍ ഹാരിസ് ഉന്നയിച്ച വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. സാധാരണ ഡോക്‌ടേഴ്‌സ് ദിനത്തില്‍ മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ വലിയ ആഘോഷങ്ങളാണ് ഡോക്ടര്‍മാര്‍ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ വലിയ പ്രതിഷേധത്തിലേക്കാണ് കെജിഎംസിടിഎ വ്യക്തമാക്കുന്നത്. നിലവില്‍ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Similar Posts