< Back
Kerala

Kerala
ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: അമ്മാവന് മാനസിക രോഗമില്ലെന്ന് ഡോക്ടർമാർ
|7 Feb 2025 7:13 PM IST
കൊലപാതകത്തിന് കാരണം പ്രതി ഹരികുമാറിന് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാൻഡ് റിപ്പോർട്ട്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മാവന് മാനസിക രോഗമില്ലെന്ന് ഡോക്ടർമാർ.ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകി. കൂടുതൽ ചോദ്യം ചെയ്യലിനായി ഹരികുമാറിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സഹോദരി ശ്രീതുനെയും ഹരികുമാറിനെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യംചെയ്യും.
രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിന് കാരണം പ്രതി ഹരികുമാറിന് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാൻഡ് റിപ്പോർട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് ഹരികുമാറിന് തോന്നി. കുഞ്ഞിന്റെ കരച്ചിൽ പ്രതിക്ക് അരോചകമായി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന്റെ വിരോധത്തിന് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.