< Back
Kerala

Kerala
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു
|12 Jan 2026 11:01 PM IST
ആരോഗ്യ- ധന വകുപ്പുകളുടെ ചർച്ച അനുകൂലമെന്ന് ഡോക്ടർമാരുടെ സംഘടന
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു. ഇന്ന് നടന്ന ആരോഗ്യ ധനകാര്യ വകുപ്പുകളുടെ ചർച്ചഅനുകൂലമായതിനെ തുടർന്നാണ് സമരം മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരം തുടരാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ നടപടിയുണ്ടാകുന്നത് വരെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കില്ല എന്ന നിലപാട് തുടരും.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നൽകുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.