< Back
Kerala
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ദ അണ്‍നോണ്‍ വാരിയര്‍; ടീസര്‍ പുറത്തിറങ്ങി
Kerala

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന 'ദ അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തിറങ്ങി

Web Desk
|
17 Sept 2021 2:55 PM IST

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുക്കിയ ഡോക്യുമെന്‍ററി ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ഡോക്യുമെന്‍ററി 'ദ അണ്‍നോണ്‍ വാരിയറി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററിയുടെ സംവിധാനം മക്ബൂല്‍ റഹ്‌മാനാണ്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുക്കിയ ഡോക്യുമെന്‍ററി ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്ന് നിര്‍മിക്കുന്ന ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം 13 മിനുറ്റാണ്.

രചന നിർവഹിച്ചിരിക്കുന്നത് നിബിൻ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാൽ ആർ.എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ്.പ്രിജു എന്നിവരാണ് ഡോക്യുമെന്‍ററിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Similar Posts