< Back
Kerala

Kerala
'തൊണ്ടി മുതൽ കോടതിയിൽ നിന്ന് മാറ്റിയത് ആൻറണിരാജു'; മന്ത്രിയെ വെട്ടിലാക്കി രേഖകൾ
|17 July 2022 9:13 AM IST
ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് കേസ്
തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മന്ത്രി ആൻറണി രാജുവിനെ വെട്ടിലാക്കി രേഖകൾ. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് മാധ്യമപ്രവർത്തകൻ സോഷ്യമീഡിയയിലൂടെപുറത്തുവിട്ട രേഖകളിൽ പറയുന്നു.
ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു.കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷവുമായി.
വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷം കഴിഞ്ഞു. എന്നാൽ കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറാവാത്തതിനാൽ വിചാരണയും നീളുകയാണ്.