< Back
Kerala

Kerala
കോഴിക്കോട് നൂറിലേറെ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
|24 Jun 2023 4:25 PM IST
ചാത്തമംഗലം സ്വദേശിയായ രാവുണ്ണിയുടെ ഫാമിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നൂറിലേറെ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചാത്തമംഗലം സ്വദേശിയായ രാവുണ്ണിയുടെ കോഴിഫാമിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. 120 കോഴികളാണ് ഫാമിലുണ്ടായിരുന്നത്.
40 വർഷമായി കോഴിഫാം നടത്തുന്ന ആളാണ് രാവുണ്ണി. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാലുമാസം പ്രായമായ കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ചാത്തമംഗലത്തും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ ഒരു ആടിനെയും നായ്ക്കൾ ആക്രമിച്ചിരുന്നു.