< Back
Kerala

Kerala
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
|31 Aug 2022 12:36 PM IST
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്: നായ കുറുകെ ചാടിയതിന് തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കോഴിക്കോട് തൊണ്ടയാടാണ് സംഭവം. പാലാഴി സ്വദേശി കനകനാണ് മരിച്ചത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, തെരുവുനായ നിയന്ത്രണ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ എട്ടു ജില്ലകളിൽ നടപ്പാക്കുന്ന തെരുവ് നായ വന്ധ്യംകരണ പദ്ധതി സംസ്ഥാന വ്യാപകമാക്കും. വളർത്തു നായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് വ്യാപകമാക്കാ നും ഇതിനായി കൂടുതൽ വാക്‌സിൻ ലഭ്യമാക്കാനും തീരുമാനിച്ചതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.