< Back
Kerala

Kerala
മുത്തലാഖ് വിധി നേടിയ വീട്ടമ്മക്ക് നേരെ ഭർത്താവിന്‍റെ അക്രമം
|13 Oct 2021 2:43 PM IST
ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭർത്താവ് ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്
മുത്തലാഖ് വിധി നേടിയ വീട്ടമ്മക്ക് നേരെ ഭർത്താവിന്‍റെ അക്രമം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭർത്താവ് പരീത് ക്രൂരമായി അക്രമിച്ചത്. മാരകമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പരീത് ഒളിവിലാണ്.
ജൂലൈയിലാണ് മൊഴി ചൊല്ലി ബന്ധം വേർപ്പെടുത്തിയതിനെതിരെ ഖദീജ മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള വിധി നേടിയത്. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഖദീജയെ പലവുരു ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പരീത് ഖദീജയെ ഇരുമ്പ് വടി കൊണ്ട് അക്രമിക്കുയായിരുന്നു. അക്രമത്തില്‍ ഖദീജയുടെ തലക്ക് സാരമായി പരിക്കേറ്റു. ഭർത്താവിൽ നിന്ന് ഭീഷണിയുണ്ടെന്ന് പോലീസിനും കളക്ടർക്കും ഖദീജ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അക്രമം.