< Back
Kerala
Domestic violence complaint; bail to Bipin C. Babu
Kerala

ഗാർഹിക പീഡന പരാതി; ബിപിന്‍ സി. ബാബുവിന് മുൻകൂർ ജാമ്യം

Web Desk
|
18 Dec 2024 2:35 PM IST

ഇനിയും പീഡനമുണ്ടായാല്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാം

എറണാകുളം: ഗാർഹിക പീഡന പരാതിയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിന്‍ സി. ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഷ്ട്രീയം മാറിയത് കൊണ്ട് മാത്രം ഒരു സ്ത്രീ പരാതി ഉന്നയിക്കില്ല. ഇനിയും പീഡനമുണ്ടായാല്‍ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി. ബാബു. ബിപിന്റെ മാതാവ് പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമാണ് ഇവർ. ഒരു വർഷം മുമ്പ് മിനീസ് ബിപിൻ സി. ബാബുവിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബിപിനെ ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. ഇതേ പരാതി വീണ്ടും കായംകുളം പൊലീസിന് നൽകുകയായിരുന്നു.

Similar Posts