< Back
Kerala
സർക്കാർ സ്‌ക്കൂളുകളിലും പ്രവേശനത്തിന് തലവരിപ്പണം; കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala

സർക്കാർ സ്‌ക്കൂളുകളിലും പ്രവേശനത്തിന് തലവരിപ്പണം; കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Web Desk
|
21 May 2022 7:38 AM IST

'എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകളിലും ക്യാപ്പിറ്റേഷന്‍ ഫീ വാങ്ങുന്നുണ്ട്'

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലടക്കം പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂളുകളിലും ക്യാപ്പിറ്റേഷൻ ഫീ വാങ്ങുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്തം സ്‌കൂൾ അധികൃതർക്കാണെന്നും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകി.

അഡ്മിഷൻ സമയത്ത് ഒരുതരത്തിലുള്ള ക്യാപ്പിറ്റേഷൻ ഫീയും വാങ്ങരുത്. ചില സ്‌കൂളുകൾ ടി സി തടഞ്ഞുവയ്ക്കുന്നതായും ശ്രദ്ധയിൽ പെട്ടു. ഇതും നിയമവിരുദ്ധമാണ്. പരാതികൾ അന്വേഷിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

Similar Posts