< Back
Kerala
സിൽവർ ലൈനുമായി സഹകരിക്കരുത്; കർണാടക മുഖ്യമന്ത്രിക്ക് കെ റെയിൽ സമരസമിതിയുടെ കത്ത്
Kerala

സിൽവർ ലൈനുമായി സഹകരിക്കരുത്; കർണാടക മുഖ്യമന്ത്രിക്ക് കെ റെയിൽ സമരസമിതിയുടെ കത്ത്

Web Desk
|
17 Sept 2022 7:44 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ എത്തിയതിന് പിന്നാലെയാണ് സമരസമിതിയുടെ നീക്കം

തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ്ക്ക് കത്തയക്കാനൊരുങ്ങി കെ റെയിൽ സമരസമിതി. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ എത്തിയതിന് പിന്നാലെയാണ് സമരസമിതിയുടെ നീക്കം. പദ്ധതിയുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കർണാടക മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്.

ബെംഗളൂരുവിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 9.30ന് ബസവരാജ്‌ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നടക്കുന്ന ചർച്ചക്ക് മുൻപ് അവ കൈമാറണം.

Similar Posts