< Back
Kerala

Kerala
സിബിൽ സ്‌കോർ കുറവായതിന്റെ പേരിൽ വായ്പ നിഷേധിക്കരുത്: ഹൈക്കേടതി
|31 May 2023 11:43 AM IST
വായ്പ നിഷേധിച്ചതിന്റെ പേരിൽ ഫീസ് അടവ് മുടങ്ങിയ വിദ്യാർഥിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്
കൊച്ചി: സിബിൽ സ്‌കോർ കുറവായതിന്റെ പേരിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വായ്പ നിഷേധിച്ചതിന്റെ പേരിൽ ഫീസ് അടവ് മുടങ്ങിയ വിദ്യാർഥിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്. വിദ്യാർഥി ആവശ്യപ്പെട്ട വിദ്യാഭ്യാസ വായ്പ ഉടൻ നൽകാനും കോടതി ഉത്തരവിട്ടു. വിദ്യാർഥികൾ രാഷ്ട്ര നിർമാതാക്കളാണ്, ഭാവിയിൽ രാജ്യത്തെ നയിക്കേണ്ടവർ. വിദ്യാർഥികളുടെ അപേക്ഷകൾക്ക് മാനുഷിക പരിഗണന നൽകി തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്