< Back
Kerala
പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്
Kerala

പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Web Desk
|
27 Nov 2024 7:33 PM IST

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വ്യക്തിഗത ആഘോഷങ്ങൾ സ്‌കൂളിൽ വേണ്ടെന്നും നിർദേശം

തിരുവനന്തപുരം: പഠനയാത്രകളിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണമെന്നാണ് നിർദേശം. പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്. പഠനയാത്ര നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

ചില സ്കൂളുകളിൽ പഠനയാത്രകൾക്കായി വൻതുക നിശ്ചയിക്കുന്നു. സാമ്പത്തികമായി പിന്നോട്ടുള്ള കുട്ടികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ജന്മദിനം പോലെയുള്ള പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നുണ്ട്. സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്നതായും പരാതികൾ ഉയരുന്നു. അതിനാൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വ്യക്തിഗത ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ ഇടപെടണമെന്നും നിർദേശമുണ്ട്.

Similar Posts