< Back
Kerala

Kerala
നവകേരള നിർമിതിക്ക് തുരങ്കം വെക്കുന്നവർ കേരളത്തിലുണ്ടെന്ന കാര്യം മറക്കരുത്: എം.എ ബേബി
|22 April 2022 7:10 AM IST
കേരള നവോത്ഥാന രംഗത്ത് ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും എം എ ബേബി
നവകേരള നിർമിതിക്ക് തുരങ്കം വെക്കുന്നവർ കേരളത്തിലുണ്ടെന്ന കാര്യം മറക്കരുതെന്ന് സിപിഎം നേതാവ് എം.എ ബേബി. ഇത്തരക്കാരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നവോത്ഥാന വഴികളിലൂടെ നവകേരളത്തിലേക്ക് എന്ന വിഷയത്തിലായിരുന്നു സെമിനാർ. കേരള നവോത്ഥാന രംഗത്ത് ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു. വൈകിട്ട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഗായിക സിതാര കൃഷ്ണകുമാറിന്റേയും സംഘത്തിന്റേയും മ്യൂസിക്കൽ നൈറ്റും അരങ്ങേറി. റവന്യൂ മന്ത്രി കെ രാജൻ പരിപാടിക്ക് ആശംസകൾ നേർന്നു.