
ഒഎംആർ ഷീറ്റ് പൂരിപ്പിക്കുമ്പോൾ ഇത് അറിയാതെ പോവരുത്
|ആറ് തെറ്റുകൾ ചൂണ്ടിക്കാട്ടി യുപിഎസ്‌സി
കോഴിക്കോട്: മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് മാർഗനിർദേശവുമായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.). പരീക്ഷപ്പേടി, മാനസിക സമ്മർദം തുടങ്ങി നിരവധി കാരണങ്ങൾകൊണ്ട് പരിക്ഷാഹാളിൽ ഒഎംആർ ഷീറ്റ് കറുപ്പിക്കുമ്പോൾ തെറ്റ് സംഭവിക്കാം. അശ്രദ്ധമൂലം വന്നേക്കാവുന്ന ആറ് തെറ്റുകളാണ് കമ്മിഷൻ പ്രധാനമായും ഉദ്യോഗാർഥികളുടെ ശ്രദ്ധയിൽ പെടുത്തുന്നത്.
യുപിഎസ്‌സി
ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ:
1. ചോദ്യപ്പേപ്പർ ബുലെറ്റിൻ്റെ കോഡ് രേഖപ്പെടുത്താതിരിക്കുക.
2. ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൻ്റെ കോഡ് തെറ്റായി രേഖപ്പെടുത്തുക.
3. സബ്ജക്ട് കോഡ്, റോൾ നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തുക.
4. ഒഎംആർ ഷീറ്റിൽ അനുവദനീയമല്ലാത്ത ഇടങ്ങളിൽ എഴുതു കയോ വരയ്ക്കുകയോ ചെയ്യുക. ഉദാഹരണം: ബാർകോഡ് പോലുള്ള സ്ഥലങ്ങളിൽ ആവശ്യമില്ലാതെ അടയാളമിടുന്നത്.
5. ഉത്തരം രേഖപ്പെടുത്തുമ്പോൾ ഓപ്ഷൻ പൂർണമായി കറുപ്പിക്കാതിരിക്കുക.
6. ഹാജർ പട്ടികയിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ വരുത്തുന്ന പിഴവ് തെറ്റായ സ്ഥലങ്ങളിലോ മറ്റൊരാളുടെ പേരിന് താഴെയോ വിവരങ്ങൾ ചേർക്കുന്നു.
വരുത്തുന്ന തെറ്റുകളുടെ മാതൃക അടക്കമുള്ള വിവരങ്ങൾ യുപിഎസ്‌സിയുടെ https://upsc.gov. in/ എന്ന വെബ്സൈറ്റിൽ പ്രസി ദ്ധീകരിച്ചിട്ടുണ്ട്.