< Back
Kerala
എന്റെ കൊച്ചനിയന്‍മാര്‍ എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്ളുവന്‍സ് ആകരുത്; എന്നെ തിരുത്താന്‍ ആരുമുണ്ടായിരുന്നില്ല: വേടന്‍
Kerala

എന്റെ കൊച്ചനിയന്‍മാര്‍ എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്ളുവന്‍സ് ആകരുത്; എന്നെ തിരുത്താന്‍ ആരുമുണ്ടായിരുന്നില്ല: വേടന്‍

Web Desk
|
5 May 2025 11:21 PM IST

സ്വയം തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹര്യത്തിലാണ് താന്‍ വന്നു നില്‍ക്കുന്നതെന്നും നിങ്ങളുടെ പൊതുസ്വത്താണ് താനെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

ഇടുക്കി: എന്റെ കൊച്ചനിയന്‍മാര്‍ എന്റെ ദുശ്ശീലങ്ങളില്‍ സ്വാധീനിക്കപ്പെടരുതെന്ന് ആരാധകരോട് റാപ്പര്‍ വേടന്‍. തന്റെ നല്ല ശീലങ്ങള്‍ മാത്രം കണ്ട് പഠിക്കണമെന്നും ഇടുക്കിയില്‍ നടന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയില്‍ വേടന്‍ പറഞ്ഞു.

തന്നെ നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും സഹോദരനെ പോലെ സ്‌നേഹിക്കുന്നുവെന്നതും തനിക്ക് അങ്ങേയറ്റം സന്തോഷമാണ്. താന്‍ ഒറ്റയ്ക്കാണ് വളര്‍ന്നത്, തനിക്ക് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. സ്വയം തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹര്യത്തിലാണ് താന്‍ വന്നു നില്‍ക്കുന്നതെന്നും നിങ്ങളുടെ പൊതുസ്വത്താണ് താനെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

അറസ്റ്റും കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ വേടന്റെ പരിപാടി റദ്ദാക്കിയിരുന്നു. ഏപ്രില്‍ 29ന് നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഇടുക്കിയില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന്‍ പരിപാടി അവതരിപ്പിച്ചത്.

Related Tags :
Similar Posts