< Back
Kerala
ആശാവർക്കർമാരുടെ സമരത്തിന് നാളെ പോകരുത്; ആലപ്പുഴയിലെ സിഐടിയു-ആശാ ഗ്രൂപ്പിൽ ശബ്ദസന്ദേശം
Kerala

'ആശാവർക്കർമാരുടെ സമരത്തിന് നാളെ പോകരുത്'; ആലപ്പുഴയിലെ സിഐടിയു-ആശാ ഗ്രൂപ്പിൽ ശബ്ദസന്ദേശം

Web Desk
|
26 Feb 2025 10:55 AM IST

സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു പോകണമെന്ന് സിഐടിയു

ആലപ്പുഴ: ആലപ്പുഴയിൽ ആശാവർക്കേഴ്സ് യൂണിയൻ അംഗങ്ങൾക്ക് നൽകിയ ശബ്ദസന്ദേശം പുറത്ത്. സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു സമരത്തിന് പോകണമെന്നാണ് സിഐടിയു പറഞ്ഞത്.

തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് 27 മുതൽ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്ന സമരത്തിൽ പങ്കെടുക്കരുതെന്നാണ് സിഐടിയു എന്ന ആശാ വർക്കർമാരുടെ സംഘടനയിൽ വന്ന സന്ദേശത്തിൽ പറയുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികളും ഉണ്ടെന്നും വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശത്തിൽ പറയുന്നു. എല്ലാം നേടി തന്നത് സിഐടിയു ആണെന്നും ആവശ്യങ്ങൾ നേടി സമരം അവസാനിപ്പിച്ചെത്തിയപ്പോഴാണ് ഇവർ സമരവുമായി വന്നതെന്നും സന്ദേശത്തിൽ പറയുന്നു.

Similar Posts