< Back
Kerala

Kerala
'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മടി കാണിക്കരുത്'; എ.കെ ആന്‍റണി
|7 Aug 2024 11:12 AM IST
'രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണം, വയനാട്ടിലേത് കേരളത്തിലിതുവരെ ഉണ്ടാകാത്ത ദുരന്തം'
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാൻ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും എ.കെ ആന്‍റണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ 50,000 രൂപ നൽകുമെന്നും എല്ലാവരും എല്ലാം മറന്ന് ഒരു തര്‍ക്കവുമില്ലാതെ പരമാവധി സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.