< Back
Kerala

Kerala
വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റുകൾക്ക് ജയിക്കാൻ അവസരമുണ്ടാക്കരുത്: സാദിഖലി തങ്ങൾ
|19 Nov 2024 10:08 PM IST
പരസ്യങ്ങളിലൂടെയായാലും പ്രസംഗത്തിലൂടെയായാലും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പാലക്കാട്: വോട്ടുകൾ ഭിന്നിപ്പിച്ചാൽ അതിന്റെ നേട്ടമുണ്ടാവുക ഫാഷിസ്റ്റുകൾക്കാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇത്തരം ശ്രമങ്ങൾ പരസ്യങ്ങളിലൂടെയായാലും പ്രസംഗത്തിലൂടെയായാലും കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ദാറുൽ ഹുദാ യുണിവേഴ്‌സിറ്റി നേതൃസമിതി സംഗമത്തിലാണ് തങ്ങളുടെ പ്രതികരണം.
പാലക്കാട് ഇത്തരം ശ്രമങ്ങൾ വിലപ്പോവുമെന്ന് വിശ്വസിക്കുന്നില്ല. അവിടെയുള്ളവർ പ്രബുദ്ധരാണ്. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകളെ വിമർശിക്കാതിരിക്കാൻ കഴിയില്ല. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റിന് ശിക്ഷ കൂടുമെന്നും തങ്ങൾ പറഞ്ഞു.