< Back
Kerala
പ്രായപൂർത്തിയാകാത്ത മകളെ ബാലാത്സംഗം ചെയ്ത അച്ഛന് ഇരട്ട ജീവപര്യന്തം
Kerala

പ്രായപൂർത്തിയാകാത്ത മകളെ ബാലാത്സംഗം ചെയ്ത അച്ഛന് ഇരട്ട ജീവപര്യന്തം

Web Desk
|
31 Oct 2022 2:28 PM IST

2017ല്‍ പെണ്‍കുട്ടി പൊലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തൃശൂർ: പ്രായപൂർത്തിയാകാത്ത മകളെ ബാലാത്സംഗം ചെയ്ത കേസിൽ അച്ഛന് ഇരട്ട ജീവപര്യന്തം. തൃശൂർ കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടൊപ്പം 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പുതുശേരി ചെമ്മന്‍തിട്ട സ്വദേശിയായ പ്രതിക്കാണ് ശിക്ഷ വിധിച്ചത്. 2007 മുതല്‍ 10 വര്‍ഷം പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. 2017ല്‍ പെണ്‍കുട്ടി പൊലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് അച്ഛനെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Similar Posts