< Back
Kerala
Kerala
ഇരട്ട കൊലക്കേസ്: പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി
|18 Feb 2025 4:46 PM IST
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്
പാലക്കാട്: നെൻമാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ് നടപടി.
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ചെന്താമര ജാമ്യത്തിൽ വരുന്നതും ജാമ്യവ്യവസ്ഥ പൂർണമായി ലംഘിച്ചുകൊണ്ട് പോത്തുണ്ടിയിലെ ബോയിങ് കോളനിയിൽ താമസിച്ച് മറ്റ് രണ്ടു കൊലപാതകങ്ങൾ നടത്തുന്നതും. ജാമ്യവ്യവസ്ഥയുടെ ലംഘനം അന്ന് തന്നെ നാട്ടുകാർ ചൂണ്ടികാട്ടിയിരുന്നിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല.
എന്നാൽ,നേരത്തെയുള്ള ജാമ്യവ്യവസ്ഥ ചെന്താമര ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി ഈ ജാമ്യം റദ്ദാക്കിയത്. ആലത്തുർ പൊലീസാണ് ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചത്.