< Back
Kerala

Kerala
സ്ത്രീധന പീഡനം: ആലുവയിൽ നവവധു ആത്മഹത്യ ചെയ്തു
|23 Nov 2021 10:36 AM IST
ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവയിൽ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.


