< Back
Kerala
സ്ത്രീധനം കുറഞ്ഞുപോയി: കൊല്ലത്ത് യുവതിയെും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
Kerala

'സ്ത്രീധനം കുറഞ്ഞുപോയി': കൊല്ലത്ത് യുവതിയെും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

ijas
|
7 Oct 2022 9:59 AM IST

സ്ത്രീധനം കൂടുതല്‍ ചോദിച്ചും കാര്‍ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി

കൊല്ലം: തഴുത്തലയില്‍ യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. കൊട്ടിയം തഴുത്തല പി.കെ ജംക്ഷൻ ശ്രീനിലയത്തിൽ ഡി.വി.അതുല്യയ്ക്കും മകനുമാണ് അര്‍ധരാത്രിയില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും ഗേറ്റ് പൂട്ടി പുറത്താക്കിയത്. രാത്രി 11.30 വരെ ഗേറ്റിന് പുറത്ത് നിന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതില്‍ കടന്ന് സിറ്റ് ഔട്ടിലെത്തി. രാത്രി മുഴുവൻ വീടിന്‍റെ സിറ്റ് ഔട്ടിലാണ് കിടന്നതെന്ന് അതുല്യ പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ചോദിച്ചും കാര്‍ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തി. കൊട്ടിയം പൊലീസ് സ്റ്റേഷന്‍, കൊല്ലം കമ്മീഷണര്‍, വനിതാ സെല്‍, ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ അധികൃതര്‍ എന്നിവരെ സംഭവം അറിയിച്ചെങ്കിലും ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് അതുല്യ പറയുന്നു.

Related Tags :
Similar Posts