< Back
Kerala
മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല: കത്ത് വിവാദത്തിൽ ഡി.ആർ അനിലിന്റെ മൊഴിയെടുത്തു
Kerala

'മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല': കത്ത് വിവാദത്തിൽ ഡി.ആർ അനിലിന്റെ മൊഴിയെടുത്തു

Web Desk
|
14 Nov 2022 10:19 AM IST

ക്രൈംബ്രാഞ്ചും വിജിലൻസുമാണ് മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിലിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ചും വിജിലൻസുമാണ് മൊഴി രേഖപ്പെടുത്തിയത്. മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് ഡി.ആര്‍ അനിലിന്റെ മാെഴി.

ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉന്നത പോലീസ് മേധാവിക്ക് ഉടൻ കൈമാറും. അതേസമയം കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസും ബിജെപിയും. കത്ത് വ്യാജമാണന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രതിപക്ഷം ഇന്നലെ തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉന്നത പോലീസ് മേധാവിക്ക് ഉടൻ കൈമാറും. അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം കൂടുതൽ പേരുടെ മൊഴി എടുക്കും.

നഗരസഭയിലെ കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുറ്റക്കാരെ വെള്ളപൂശാനാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ വിജിലൻസും ശരിവെക്കാനാണ് സാധ്യത. കേസെടുത്തില്ലെങ്കില്‍ അടുത്ത തവണ ഹൈക്കോടതി ഹരജി പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന ഭയം സര്‍ക്കാരിനുണ്ട്. നഗരസഭയ്ക്ക് പുറമെ, സി.ബി.ഐ മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. നവംബര്‍ 25ന് ഹരജി പരിഗണിക്കുന്നത്.

Related Tags :
Similar Posts