< Back
Kerala

Kerala
ആരോഗ്യ വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവ്; ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ
|22 Jan 2025 3:55 PM IST
ഡോ. എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു
കോഴിക്കോട്: ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആകും. ഡോ. എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തർക്കം മൂലം നേരത്തെ ആരോഗ്യ വകുപ്പിലെ സ്ഥലംമാറ്റം വിവാദമായിരുന്നു.
സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ മുൻ ഡിഎംഒ എൻ. രാജേന്ദ്രൻ തയ്യാറാകാതെ വന്നതോടെയായിരുന്നു തർക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാൻ എത്തിയത്.