< Back
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം: മന്ത്രിയുടെ പരാമര്‍ശം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം: മന്ത്രിയുടെ പരാമര്‍ശം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍

Web Desk
|
1 Aug 2025 9:41 PM IST

ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും ഡോക്ടര്‍ പ്രതികരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണം കാണാതായെന്ന മന്ത്രിയുടെ പരാമര്‍ശം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും ഡോക്ടര്‍ പ്രതികരിച്ചു.

അതേസമയം ഡോക്ടറെ മോഷണം കേസില്‍ പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സ്വാഭാവിക നടപടി എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകള്‍. ഉപകരണം കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്...

പറഞ്ഞ കാര്യത്തില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഉപകരണ ക്ഷാമം ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചിരുന്നു എന്നും ഡോക്ടര്‍ ആവര്‍ത്തിച്ചു.

മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഇത് സംബന്ധിച്ച് കത്തയച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. അതിനിടെ വിദഗ്ധസമിതി റിപ്പോര്‍ട്ടിന് പിന്നാലെ യൂറോളജി വകുപ്പില്‍ നിന്ന് ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രിയുടെ ആരോപണം. ഡോക്ടര്‍ ഹാരിസ് ചിറക്കലിനെ ലക്ഷ്യം വച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഇതിനിടയില്‍ സര്‍ക്കാരിന്റെ കെ- സോട്ടോയ്ക്ക് എതിരെ പരിഹാസവുമായി നെഫ്രോളജി വിഭാഗം മേധാവി രംഗത്ത് വന്നു. രണ്ടാഴ്ചക്കിടെ സോട്ടോയുടെ സഹായമില്ലാതെ നാല് വൃക്കമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയെന്നായിരുന്നു നെഫ്രോളജി വകുപ്പ് മേധാവി ഡോക്ടര്‍ മോഹന്‍ദാസിന്റെ സമൂഹമാധ്യമ കുറിപ്പ്.

Similar Posts