< Back
Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എല്ലാ ഉപകരണവും ഉപയോഗിച്ചെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ
Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എല്ലാ ഉപകരണവും ഉപയോഗിച്ചെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ

Web Desk
|
3 Aug 2025 10:12 AM IST

ഉപകരണത്തിന്റെ ഓഡിറ്റ് നടത്തിയപ്പോഴാണ് ഡോക്ടർ ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ എല്ലാ ഉപകരണവും ഉപയോഗിച്ചെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ. ഉപകരണത്തിന്റെ ഓഡിറ്റ് നടത്തിയപ്പോഴാണ് ഡോക്ടർ ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്. എന്നാൽ ഉപയോഗിച്ച് പരിചിതമല്ലാത്തതിനാൽ ജനപ്രതിനിധി വാങ്ങി നൽകിയ ഉപകരണം മാറ്റിവെച്ചിരുന്നുവെന്ന് ഡോക്ടർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായി ഹാരിസ് ചിറക്കലിന്റെ ഹിയറിങ് നാളെ DME തലത്തിൽ നടക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒരു ഉപകരണം ഡോക്ടർമാർക്ക് ഉപയോഗിക്കുന്നതിൽ വൈദഗ്ത്യം ഇല്ലാത്തതിനാൽ മാറ്റിവച്ചിരുന്നു എന്ന് ഡോക്ടർ ഹാരിസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഉപകരണത്തിന്റെ ഓഡിറ്റ് നടത്തിയ സന്ദർഭത്തിൽ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ചതായി ഡോക്ടർ ഹാരിസ് വെളിപ്പെടുത്തിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ഉപകരണം ഉപയോഗിക്കാതെ മാറ്റിവെച്ചു എന്ന് മാധ്യമങ്ങളോടും ഉപയോഗിച്ചു എന്ന് ഓഡിറ്റിലും പറഞ്ഞത് എന്തുകൊണ്ട് എന്ന കാര്യത്തിൽ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വിശദീകരണം വരേണ്ടതുണ്ട്.



Similar Posts