< Back
Kerala
മൊഴ്സിലോസ്കോപ് കണ്ടെത്തി, ഇനി അതിൽ കൂടുതലൊന്നും പറയാനില്ല; സർക്കാരിനെതിരെ ഇനി സംസാരിക്കില്ലെന്ന് ഡോ.ഹാരിസ് ചിറക്കൽ
Kerala

'മൊഴ്സിലോസ്കോപ് കണ്ടെത്തി, ഇനി അതിൽ കൂടുതലൊന്നും പറയാനില്ല'; സർക്കാരിനെതിരെ ഇനി സംസാരിക്കില്ലെന്ന് ഡോ.ഹാരിസ് ചിറക്കൽ

Web Desk
|
9 Aug 2025 10:10 AM IST

'മൊഴ്സലോസ്കോപ്പ് കാണാതായി എന്നത് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്'

തിരുവനന്തപുരം: സർക്കാരിനെതിരെ ഇനി സംസാരിക്കില്ലെന്ന് ഡോ.ഹാരിസ് ചിറക്കൽ. മൊഴ്സിലോസ്കോപ് കണ്ടെത്തിയെന്നും ഇനി അതിൽ കൂടുതലൊന്നും പറയാനില്ലെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.

സംഘടനകൾ കൂടെയുണ്ട്. മുറിയിൽ ഒരാൾ കയറി എന്നായിരുന്നു ആരോപണം. അതിൽ അസ്വാഭാവികത ഒന്നുമില്ല. തൻ്റെ മുറിയിൽ എല്ലാവർക്കും കയറാം. എന്നെ കൊണ്ട് പോകുകയോ തെളിവ് എടുപ്പ് നടത്തിയതോ ഇല്ല. സാധാരണ രീതിയിലുള്ള സംസാരം ആയിരുന്നു. മൊഴ്സലോസ്കോപ്പ് കാണാതായി എന്നത് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഗവൺമെന്റിനെ കുറ്റം പറയാൻ താല്പര്യമില്ല. ഉപകരണങ്ങൾ എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. എനിക്കെതിരെ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു.

ഡോ.ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് മുഖം രക്ഷിക്കാനാണ് സർക്കാർ നീക്കം. ഹാരിസിന് എതിരെ നടപടി എടുക്കില്ലെന്ന് കെജിഎംസിടിയെക്ക് സർക്കാർ ഉറപ്പ് നൽകി. വാർത്താ സമ്മേളനത്തിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന് ഫോണിലൂടെ നിർദേശം നൽകിയത് ഡിഎംഇ ആണെന്നതിൻ്റെ തെളിവ് മീഡിയവൺ പുറത്തുവിട്ടു.

Similar Posts