< Back
Kerala
സാമൂഹിക സുരക്ഷാ മിഷൻ ചുമതലയിൽനിന്ന് മുഹമ്മദ് അഷീലിനെ മാറ്റി
Kerala

സാമൂഹിക സുരക്ഷാ മിഷൻ ചുമതലയിൽനിന്ന് മുഹമ്മദ് അഷീലിനെ മാറ്റി

Web Desk
|
6 July 2021 10:57 PM IST

സാമൂഹിക നീതി വകുപ്പ് ഡയരക്ടർ ഷീബ ജോർജിന് പകരം ചുമതല നൽകി

സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയരക്ടർ സ്ഥാനത്തുനിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹിക നീതി വകുപ്പ് ഡയരക്ടർ ഷീബ ജോർജിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

2016ലാണ് സാമൂഹിക സുരക്ഷാ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടറായി അഷീൽ ചുമതലയേൽക്കുന്നത്. തൃശൂർ കേന്ദ്രമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ(എൻഐപിഎംആർ) ചുമതലയും വഹിച്ചിരുന്നു. എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയരക്ടറായിരുന്നു അഷീല്‍.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നതെന്ന് അഷീൽ ഫേസ്ബുക്കിൽ കുറിച്ചു. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽനിന്നാണ് ഡോ. അഷീൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Similar Posts