< Back
Kerala

Kerala
കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഡോ. എൻ.ആർ. ഗ്രാമപ്രകാശ്
|17 Feb 2024 3:45 PM IST
‘കലാമണ്ഡലത്തിൽ മല്ലിക സാരാഭായുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണ്’
തൃശൂർ: കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ പരോക്ഷ വിമർശനവുമായി എഴുത്തുകാരനും മുൻ ഭരണസമിതി അംഗവുമായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്. കലാമണ്ഡലത്തിൽ മല്ലിക സാരാഭായുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണ്. അവിടെ ഭരണം നടക്കുന്നില്ലെന്നും ഗ്രാമപ്രകാശ് വിമർശിച്ചു.
തെറ്റായ കാര്യങ്ങളിൽ തിരുത്തൽ വേണമെന്ന് ചൂണ്ടിക്കാട്ടി പലരും തന്നെ വിളിക്കുന്നതിനാൽ വിശദീകരണമായാണ് ഫേസ് ബുക്ക് പോസ്റ്റിട്ടതെന്ന് ഗ്രാമപ്രകാശ് പറഞ്ഞു. താൻ അംഗമായിരുന്ന ഭരണസമിതിയുടെ കാലാവധി നാല് മാസം മുമ്പ് അവസാനിച്ചു.
മല്ലികാ സാരാഭായുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പാരമ്പര്യ കലകളെ അകറ്റി നിർത്തുന്നതായടക്കം പലരും പരാതിപ്പെടുന്നു. കുട്ടികൾക്കായി ദിവസേന അതിരാവിലെ നടത്താറുള്ള സാധകം ഒഴിവാക്കി. നിശാഗന്ധി ഫെസ്റ്റിൽ നടന്ന കലാമണ്ഡലത്തിന്റെ നൃത്തങ്ങളുടെ ഗുണ നിലവാരത്തെ ചോദ്യം ചെയ്ത് പലരും വിളിച്ചതായും അദ്ദേഹം പറഞ്ഞു.