< Back
Kerala
Dr. Vandana Das
Kerala

ഡോ. വന്ദനാദാസ് കൊലക്കേസ്: പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ

Web Desk
|
28 Sept 2023 11:15 PM IST

രണ്ട് എ.എസ്.ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ മണിലാൽ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്നാണ് ഡി.ഐ.ജിയുടെ കണ്ടെത്തൽ. അക്രമാസക്തനായ പ്രതിയെ പ്രതിരോധിക്കാനോ കീഴ്‌പ്പെടുത്താനോ പൊലീസ് ശ്രമിച്ചില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻ നോക്കരുതെന്ന ചട്ടമാണ് പൊലീസുകാർ ലംഘിച്ചത്. ഓടിപ്പോയത് പൊലീസിന്റെ സൽപേരിന് കളങ്കമായെന്നുമുള്ള വിമർശനമാണ് പ്രാധാനമായും ഉത്തരവിൽ പറയുന്നത്.


Similar Posts