
ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗം; പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍
|മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഡിജിപിക്ക് മുന്നില്‍ എത്തിയത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നടകീയ രംഗം. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തിന്റെ സമയത്ത് ഡിജിപിക്ക് മുന്നില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. AIG ജി .പൂങ്കുഴലി യാണ് അന്വേഷണം നടത്തുക.
മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഡിജിപിക്ക് മുന്നില്‍ എത്തിയത്. തനിക്ക് ഒരു കാര്യം പറയാനുണ്ട്. മുപ്പത് വര്‍ഷമായി സര്‍വീസില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് മുമ്പിലേക്ക് എത്തിയത്. കണ്ണൂരിലെ പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കിയ സമയത്ത് ചിലര്‍ മര്‍ദിച്ചുവെന്ന ഭാര്യയുടെ പരാതിയുടെ പകര്‍പ്പാണ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചത്.
കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറയുമ്പോഴും ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടികളാണ് അദ്ദേഹം നല്‍കിയത്. സിനിമയില്‍ പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയും ഉയര്‍ത്തി. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റ ദിവസം തന്നെ മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന എന്തിനാണ് അദ്ദേഹം എത്തിയതെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. അതീവ സുരക്ഷയുള്ള പരിപാടിയിലേക്ക് എങ്ങനെ പ്രവേശിച്ചു എന്ന കാര്യത്തിനെക്കുറിച്ചും നിലവില്‍ വിവരം ലഭിച്ചില്ല.